Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി വൈകില്ല, ധോണിയുടെ വിരമിയ്ക്കലിനെ കുറിച്ച് സുഹൃത്തുക്കൾ !

ഇനി വൈകില്ല, ധോണിയുടെ വിരമിയ്ക്കലിനെ കുറിച്ച് സുഹൃത്തുക്കൾ !
, ശനി, 28 മാര്‍ച്ച് 2020 (16:48 IST)
മുംബൈ: രണ്ട് ലോകകപ്പ് വിജയങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച മികച്ച ക്യാപ്റ്റൻ. വിക്കറ്റിന് മാന്ത്രിക വേഗം തീർക്കുന്ന വിക്കറ്റ് കീപ്പർ. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യക്ക് മുതൽക്കൂട്ടായ താരം അങ്ങനെ പല വിശേഷണങ്ങൾ ഉണ്ട് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിക്ക്. എന്നാൽ ധോണിയുടെ വിരമിക്കലിനെ കുറിച്ച് മാത്രമാണ് ഇന്ന് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. ഇപ്പോഴിത ആക്കാര്യത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ധോണിയോട് അടുത്ത വൃത്തങ്ങൾ.
 
അധികം വൈകാതെ തന്നെ ധോണി വിരമികൽ പ്രഖ്യാപിക്കും എന്നും. തീരുമാനം താരം കൈക്കോണ്ടുകഴിഞ്ഞു എന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിരമിക്കലിന് ധോണി മാനസിമകായി തയ്യാറെടുത്തു കഴിഞ്ഞു എന്നും, ഇക്കാര്യങ്ങൾ തങ്ങളുമായി പങ്കുവച്ചു എന്നും ധോണിയുടെ ചില സുഹൃത്തുക്കൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഐപിഎൽ മത്സരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമായിരിക്കും ധോണി ഇത് ബിസിസിഐയെ അറിയിക്കുക എന്നാണ് സൂചന. 
 
കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മാറ്റിവച്ചതോടെ ധോണിയുടെ വിമ്മിക്കലിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായിരുന്നു, ഐപിഎല്ലിൽ കഴിവ് തെളിയിച്ചാൽ മാത്രമേ ടി20 ലോകകപ്പിനായുള്ള ടിമിലേക്ക് ധോണിയെ പരിഗണിക്കാനാവു എന്ന് പരിശീലകൻ രവിശാസ്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ധോണി ടീമിൽ തിരികെയെത്തും എന്ന പ്രതീക്ഷയിലായിരുന്നു ധോണി ആരാധകർ. 
 
സീസണിനായി ചെന്നൈയിലെത്തി ധോണി പരിശീലനവും ആരംഭിച്ചിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശീലന  ക്യാംപുകൾ അവസാനിപ്പിക്കാൻ ബിസിസിഐ നിർദേസം നൽകുകയും ഐപിഎൽ മാറ്റിവയ്ക്കുകയുമായിരുന്നു. ഈ സീസൺ തന്നെ ഉപേക്ഷിച്ചേക്കും എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ ടി20 ലോക കപ്പിന് മുൻപായി തന്നെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: ഫെഡററുടെ മാതൃക പിന്തുടർന്ന് ജോക്കോവിച്ചും, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻതുക സഹായം