കമൽഹാസന്റെ വീടിന് മുന്നിൽ ക്വറന്റീൻ സ്റ്റിക്കർ, അബദ്ധം പറ്റിയതെന്ന് ചെന്നൈ കോർപ്പറേഷൻ

ശനി, 28 മാര്‍ച്ച് 2020 (13:47 IST)
ചെന്നൈ: കമൽ ഹസന്റെ വീടിന് മുന്നിൽ ചെന്നൈ കോർപ്പറേഷൻ ക്വറന്റീൻ സ്റ്റിക്കർ പതിച്ച സമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വാർത്തയായിരുന്നു. അബദ്ധം പറ്റി എന്ന് തിരിച്ചറിഞ്ഞതോടെ ക്വറന്റീൻ സ്റ്റിക്കർ കോർപ്പറേഷൻ നീക്കം ചെയ്തു. കമൽഹാസന്റെ മകൾ ശ്രുതിഹാസൻ ലണ്ടനിൽനിന്നും മടങ്ങിയെത്തിയതിനാലാണ് ക്വറന്റീൻ സ്റ്റിക്കർ പതിച്ചത് എന്നായിരുനു കോർപ്പറേഷൻ ആദ്യം വിശദീകരണം നൽകിയത്, 
 
എന്നാൽ ശ്രുതി ഹാസൻ മുംബൈയിലെ വീട്ടിലാണ് എന്ന് വ്യക്തമായതോടെയാണ് കോർപ്പറേഷൻ സ്റ്റിക്കർ നീക്കം ചെയ്തത്. താൻ ക്വറന്റീനിലാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. ക്വറന്റീനിൽ കഴിയേണ്ടവരുടെ വീടുകൾക്ക് മുന്നിൽ ചെന്നൈ കോർപ്പറേഷൻ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കുന്നുണ്ട്. പലരും വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് നടപടി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക് കീഴിൽ നമ്മൾ സുരക്ഷിതരാണ്, ഈ യുദ്ധം നമുക്ക് ജയിച്ചേ പറ്റൂ: മോഹൻലാൽ