ലോക്‌ഡൗണിനിടെ മദ്യവിൽപ്പനശാലയിൽ മോഷണം, നഷ്ടമായത് 144കുപ്പികൾ

ശനി, 28 മാര്‍ച്ച് 2020 (15:04 IST)
വിശാഖപട്ടണം: ലോക്‌ഡൗണിനിടെ വിശാഖപട്ടണത്ത് സ്വകാര്യ മദ്യ വിൽപ്പന ശാലയിൽ മോഷണം. ഗജൂവാക്കയിൽ പൊലീസ് സ്റ്റേഷന് സമീപത്ത് പൂട്ടിക്കിടന്ന മദ്യ വിൽപ്പന ശാലയിലാണ് മോഷണം ഉണ്ടായത്. 144 മദ്യക്കുപ്പികൾ ഇവിടെനിന്നും മോഷണം പോയതാായാണ് റിപ്പോർട്ടുകൾ.
 
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി മദ്യ വിൽപ്പന ശാലകലും ബാറുകളും അടഞ്ഞു കിടക്കുകയാണ്. ഇതിനിടെയാണ് മോഷണം. അതേസമയം കേരളത്തിൽ ബെവറെജസ് ഔട്ട്‌ലെറ്റ്കൾ അടച്ചതോടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രക്ഷിക്കാൻ പരമാവധി ശ്രമിച്ചു, സംസ്ഥാനത്ത് 4 പേർ കൂടി ഗുരുതരാവസ്ഥയിൽ എന്ന് ആരോഗ്യ മന്ത്രി