Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവര്‍ അടിച്ചുപിരിഞ്ഞില്ല, ഒടുവില്‍ കണ്ടുമുട്ടി; പിണക്കം മറന്ന് സച്ചിനും ചങ്ങാതിയും സെല്‍‌ഫിയില്‍

പിണക്കം മറന്ന് സച്ചിനും ചങ്ങാതിയും സെല്‍‌ഫിയില്‍

അവര്‍ അടിച്ചുപിരിഞ്ഞില്ല, ഒടുവില്‍ കണ്ടുമുട്ടി; പിണക്കം മറന്ന് സച്ചിനും ചങ്ങാതിയും സെല്‍‌ഫിയില്‍
മുംബൈ , ബുധന്‍, 25 ഒക്‌ടോബര്‍ 2017 (15:20 IST)
ആരാധകരെ വര്‍ഷങ്ങളായി ആശങ്കയിലാഴ്‌ത്തിയിരുന്ന ചോദ്യത്തിന് വിരാമം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ട് ഇരുവരും കണ്ടുമുട്ടി.

പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി മുംബൈയില്‍ ഒരുക്കിയ പുസ്തക പ്രകാശന ചടങ്ങിലാണ് ബാല്യകാല സുഹൃത്തുക്കളായ കാംബ്ലിയും സച്ചിനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചെത്തിയത്. ഇത് ഞങ്ങളുടെ ആദ്യ സെല്‍‌ഫി എന്ന കുറിപ്പോടെ “മാസ്റ്റർ ബ്ലാസ്റ്റർ ഐ ലൗവ് യൂ” എന്ന കമന്റും നല്‍കിയാണ് കാംബ്ലി ട്വിറ്ററിലൂടെ ചിത്രം പുറത്തു വിട്ടത്.
webdunia

ബാല്യകാല സുഹൃത്തുക്കളായ സച്ചിനും കാംബ്ലിയും സ്‌കൂള്‍ ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ പടുത്തുയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സച്ചിന്‍ അതികായനായി വളർന്നു. എന്നാല്‍, ക്രിക്കറ്റ് ലോകത്തു നിന്നും കാംബ്ലി പുറത്താകുകയും ചെയ്‌തു.

ഇതിനിടെ ക്രിക്കറ്റ് ലോകത്ത് തനിക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ സച്ചിന്‍ ശ്രമിച്ചില്ലെന്ന് കാംബ്ലി പരസ്യപ്രസ്‌താവന നടത്തി. ഇതോടെ ഇരുവരും അകന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ശക്തമാകുകയും ചെയ്‌തു. തുടര്‍ന്ന് കാംബ്ലിയും സച്ചിനും ഒരുമിച്ചെത്തുകയോ കാണുകയോ ചെയ്‌തിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം: പിച്ചില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്; മത്സരം മാറ്റിവെയ്ക്കാന്‍ സാധ്യത !