Webdunia - Bharat's app for daily news and videos

Install App

അതിനുശേഷം വല്ലാതെ പതറുന്ന കാഴ്ചയാണ് കണ്ടത്; ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ഗംഭീര്‍

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷമുള്ള ഇഷാന്‍ കിഷന്റെ പ്രകടനം വളരെ മോശമാണെന്ന് ഗംഭീര്‍ പറഞ്ഞു

Webdunia
ചൊവ്വ, 31 ജനുവരി 2023 (09:02 IST)
യുവതാരം ഇഷാന്‍ കിഷന്റെ മോശം ഫോമില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷമുള്ള ഇഷാന്‍ കിഷന്റെ പ്രകടനം വളരെ മോശമാണെന്ന് ഗംഭീര്‍ പറഞ്ഞു. സ്പിന്നിനെ കളിക്കാന്‍ ഇഷാന്‍ കിഷനെ പോലുള്ള യുവതാരങ്ങള്‍ പഠിക്കണമെന്നും ഗംഭീര്‍ മുന്നറിയിപ്പ് നല്‍കി. 
 
' എനിക്ക് തോന്നുന്നു ഇഷാന്‍ കിഷനെ പോലുള്ള യുവതാരങ്ങള്‍ എങ്ങനെയാണ് സ്‌ട്രൈക്ക് റൊറ്റേറ്റ് ചെയ്യേണ്ടതെന്ന് അതിവേഗം പഠിക്കേണ്ടിയിരിക്കുന്നു. കാരണം ഇത്തരം വിക്കറ്റുകളില്‍ വലിയ സിക്‌സുകള്‍ മാത്രം നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷമുള്ള ഇഷാന്‍ കിഷന്റെ പ്രകടനങ്ങള്‍ വളരെ ആശ്ചര്യപ്പെടുത്തുന്നതാണ്. അവന്‍ അതിനുശേഷം പതറുന്ന കാഴ്ചയാണ് കണ്ടത്. ഇങ്ങനെയൊരു ഇന്നിങ്‌സിനു ശേഷം അവന്റെ ഇന്നിങ്‌സ് വളരെ വേഗത്തില്‍ ഉയരുമെന്നാണ് നമ്മള്‍ കരുതിയത്,' ഗംഭീര്‍ പറഞ്ഞു. 
 
' സ്പിന്നിനെതിരെ ഇഷാന്‍ നന്നായി കളിക്കേണ്ടിയിരിക്കുന്നു. കാരണം അവനെതിരെ ആദ്യ ആറ് ഓവറുകളില്‍ സ്പിന്നിനെ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഫാസ്റ്റ് ബൗളിങ്ങിനെ ഇഷാന്‍ നന്നായി മാനേജ് ചെയ്യുന്നുണ്ട്. സ്പിന്നിനെ കൂടി നന്നായി കളിക്കാന്‍ സാധിച്ചാല്‍ അത് ട്വന്റി 20 ഫോര്‍മാറ്റില്‍ അവന് ഗുണം ചെയ്യും,' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli vs Pat Cummins: 'ക്ഷമ വേണം, ഇല്ലേല്‍ പണി ഉറപ്പ്'; കമ്മിന്‍സ് 'ഭീഷണി' മറികടക്കാന്‍ കോലിക്ക് കഴിയുമോ?

ടി20 റാങ്കിംഗിൽ സൂര്യയെ കടത്തിവെട്ടി തിലക് വർമ, ടോപ് ടെന്നിലെത്താൻ സഞ്ജു ഇനിയും കാത്തിരിക്കണം

പ്രതിഫലമായിരിക്കും പന്ത് ഡല്‍ഹി വിടാന്‍ കാരണമെന്ന് ഗവാസ്‌കര്‍, പണമൊരു വിഷയമല്ലെന്ന് പന്തിന്റെ മറുപടി, പന്തിന്റെ പഴയ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വെറുതെയല്ല

കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമില്‍ മെസ്സിയും, 2 സൗഹൃദമത്സരങ്ങള്‍ക്ക് അനുമതി ലഭിച്ചതായി മന്ത്രി

അശ്വിനെ കണ്ടാല്‍ സ്മിത്തിനു മുട്ടിടിക്കും; ഇന്ത്യയുടെ വജ്രായുധം !

അടുത്ത ലേഖനം
Show comments