Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കോലി കോലി' വിളിയില്‍ അസ്വസ്ഥനായി ഗൗതം ഗംഭീര്‍, കൈ കൊണ്ട് മോശം ആംഗ്യം കാണിച്ചു; ഏഷ്യാ കപ്പിനിടെ നാടകീയ സംഭവങ്ങള്‍ (വീഡിയോ)

Gambhir angry to Kohli fans
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (20:20 IST)
വിരാട് കോലി ആരാധകരോട് ക്ഷോഭിച്ച് ഗൗതം ഗംഭീര്‍. ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരത്തിനിടെയാണ് സംഭവം. വിരാട് കോലി ആരാധകര്‍ക്കെതിരെ ഗംഭീര്‍ നടുവിരല്‍ പൊക്കി കാണിച്ചു എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഗംഭീര്‍ ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്ക് കയറി പോകുന്നതിനിടെ കോലി ആരാധകര്‍ 'കോലി കോലി' എന്ന് വിളിക്കുന്നത് കേള്‍ക്കാം. ഇതില്‍ അസ്വസ്ഥനായാണ് ഗംഭീര്‍ കൈ കൊണ്ട് മോശം ആംഗ്യം കാണിച്ചതെന്നാണ് വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
മഴയെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ മത്സരം തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗംഭീര്‍ ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്ക് കയറിയത്. ഈ സമയത്ത് ഏതാനും പേര്‍ 'കോലി കോലി' എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അവര്‍ക്ക് നേരെ വിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു ഗംഭീര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 


ഏഷ്യാ കപ്പ് ബ്രോഡ്കാസ്റ്റേഴ്‌സ് ആയ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്റേറ്ററായാണ് ഗംഭീര്‍ ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. കോലിയുടെ സ്ഥിരം വിമര്‍ശകന്‍ കൂടിയാണ് ഗംഭീര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാൻ ബൗളിംഗ് നിര ഇന്ത്യയേക്കാൾ മികച്ചത്, ഏറ്റവും മികച്ച ബൗളിംഗ് നിരകളിൽ ഒന്ന്: ദിനേശ് കാർത്തിക്