ഓസ്‌ട്രേലിയയില്‍ തിരിച്ചടി നേരിടുന്ന കോഹ്‌ലിയെ കുറ്റപ്പെടുത്തി ഗംഭീര്‍ രംഗത്ത്
ഓസ്‌ട്രേലിയയില്‍ തിരിച്ചടി നേരിടുന്ന കോഹ്‌ലിയെ കുറ്റപ്പെടുത്തി ഗംഭീര്‍ രംഗത്ത്
ലോക ക്രിക്കറ്റിലെ നമ്പര്‍വണ്‍ താരമായ വിരാട് കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം
ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റങ്ങളാണ് എതിര്‍പ്പിനു കാരണമായത്.
ടീമിന്റെ നായകന്‍ എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാ താരമായ വിരാട് രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ്. ആക്രമണോത്സുകതയും ആവശ്യത്തിനുള്ള സ്ലെഡ്ജിങ്ങും നല്ലതാണ്. എന്നാല്‍, ക്രിക്കറ്റില്‍ നിയമങ്ങള്‍ പാലിക്കണമെന്നത് ഏതൊരു താരത്തിന്റെയും കടമയാണെന്നും ഗംഭീര്‍ പറഞ്ഞു.
പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയെ നീക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമാണ്. ഒരാളുടെ ഇഷ്‌ടം മാത്രം നോക്കി പരിശീലകനെ മാറ്റിയത് അംഗീകരിക്കാനാവില്ല. പരിശീലകന്‍ ടീമിലെ എല്ലാവരുടെയും പരിശീലകനാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഓസീസ് പരമ്പരയില്‍ കോഹ്‌ലിയുടെ പെരുമാറ്റം മോശമാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് എതിര്‍പ്പുമായി ഗംഭീറും രംഗത്ത് വന്നത്. അതേസമയം, ക്യാപ്‌റ്റനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.