Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റ് പ്രകടനങ്ങൾ മെച്ചപ്പെടണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, ഗംഭീർ ലക്ഷ്യം വെച്ചത് സീനിയർ താരങ്ങളെയോ?

Gambhir, Kohli

അഭിറാം മനോഹർ

, ഞായര്‍, 5 ജനുവരി 2025 (14:41 IST)
2024-25 ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരെ 1-3ന് പരമ്പര കൈവിട്ടതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം.
 
 എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഒരു കളി മാത്രമല്ല, അവര്‍ ലഭ്യമാണെങ്കില്‍ അവര്‍ക്ക് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാനുള്ള പ്രതിബദ്ധതയുണ്ടെങ്കില്‍ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. ആഭ്യന്തര ക്രിക്കറ്റിന് നിങ്ങള്‍ പ്രധാന്യം നല്‍കുന്നില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ഒരിക്കലും ലഭിക്കില്ല. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jasprit Bumrah: ശരീരത്തിനോട് നമുക്ക് യുദ്ധം ചെയ്യാനാകില്ലല്ലോ, പരിക്കിനെ പറ്റി പ്രതികരണവുമായി ജസ്പ്രീത് ബുമ്ര