‘ബുമ്രയുടെ ഈ ശീലം ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, പരിഹാരം കണ്ടെത്തണം’; തുറന്നടിച്ച് ഗവാസ്‌കര്‍
‘ബുമ്രയുടെ ഈ ശീലം ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, പരിഹാരം കണ്ടെത്തണം’; തുറന്നടിച്ച് ഗവാസ്‌കര്‍
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര പുറത്തെടുക്കുന്നത്. മൂന്നാം ടെസ്‌റ്റില്‍ പുറത്തെടുത്ത അതേ ഫോം സതാപ്‌ടണ്‍ ടെസ്‌റ്റിലും താരം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് നാലാം ടെസ്‌റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം സ്വന്തമാക്കിയത്.
മികച്ച പന്തുകള്‍ എറിയുന്നതിനൊപ്പം വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും തുടര്‍ച്ചയായി നോബോളുകള്‍ എറിയുന്നതാണ് ബുമ്രയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.
“നോ ബോളുകള്‍ തുടര്‍ച്ചയായി എറിയുന്നതിലൂടെ ജോലിഭാരം സ്വയം കൂട്ടുകയാണ് ബുമ്ര. ഇതിനൊപ്പം അര്‍ഹമായ വിക്കറ്റ് ടീമിന് നഷ്‌ടമാകുകയും ചെയ്യും. ഇതോടെ താരത്തിനും സഹകളിക്കാര്‍ക്കും ആത്മവിശ്വാസം നഷ്‌ടമാകും. ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് നഷ്‌ടമായതെന്ന തോന്നല്‍ ടീമിനെയാകെ ബാധിക്കും. നോ ബോള്‍ എറിയാതിരിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള പ്രതിവിധി. ഇതിനായി നെറ്റ്‌സില്‍ താരം കഠിനപ്രയത്നം നടത്തണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.