Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാത്ത് ടവല്‍ മാത്രം ധരിച്ച് ഗില്‍; ഇത് കോലി ആരാധകര്‍ക്കുള്ള മറുപടിയോ?

ബാത്ത് ടവല്‍ മാത്രം ധരിച്ച് ഗില്‍; ഇത് കോലി ആരാധകര്‍ക്കുള്ള മറുപടിയോ?
, ചൊവ്വ, 23 മെയ് 2023 (10:27 IST)
തനിക്കും സഹോദരിക്കുമെതിരായ സൈബര്‍ ആക്രമണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്ത് ശുഭ്മാന്‍ ഗില്‍. വിരാട് കോലി ആരാധകരുടെ സൈബര്‍ ആക്രമണത്തിനു പിന്നാലെയാണ് ഷര്‍ട്ട് ധരിക്കാത്ത ചിത്രം ഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാത്ത് ടവല്‍ മാത്രം ധരിച്ചാണ് ഗില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കോലി ആരാധകര്‍ക്കുള്ള ഗില്ലിന്റെ മറുപടിയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും സംശയം. 
 
നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ആര്‍സിബിയെ ആറ് വിക്കറ്റിന് കീഴടക്കിയത്. ഈ മത്സരത്തിനു പിന്നാലെ ശുഭ്മാന്‍ ഗില്ലിനും സഹോദരിക്കും നേരെ സൈബര്‍ ആക്രമണവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം ആര്‍സിബി ആരാധകര്‍. ഗില്ലിന്റെ സഹോദരി ഷഹ്നീല്‍ ഗില്ലിനെതിരെ ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് വരെ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. 
ഗില്ലിന്റെ മരണം തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പോലും ചില ആര്‍സിബി ആരാധകര്‍ ഷഹ്നീല്‍ ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഗില്ലിനും ഷഹ്നീലിനുമെതിരെ ചില ആരാധകര്‍ ശാപവാക്കുകള്‍ മുഴക്കിയിരിക്കുകയാണ്. ഗില്ലിന്റെ കരിയര്‍ നശിക്കുന്നത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നത് എന്നുവരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 
 
ശുഭ്മാന്‍ ഗില്ലിന്റെ സഹോദരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ലിങ്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൈബര്‍ ആക്രമണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത് കടുത്ത ആര്‍സിബി ആരാധകരും വിരാട് കോലി ആരാധകരുമാണ്. കളിക്കുന്നതിനിടെ തലയില്‍ പന്ത് കൊണ്ട് ഗില്‍ മരിക്കട്ടെ എന്ന് പോലും ഷഹ്നീല്‍ ഗില്ലിന്റെ പോസ്റ്റുകള്‍ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Test Championship 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ ഏഴ് മുതല്‍, കോലിക്ക് വേണ്ടി കപ്പടിക്കാന്‍ ഇന്ത്യ