മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. തോര്‍പിന്റെ ഭാര്യ അമാന്‍ഡ തോര്‍പാണ് താരം വിഷാദം മൂലം ജീവനൊടുക്കിയതാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തോര്‍പ് മാനസികവും ശാരീരികവുമായി പ്രയാസത്തിലായിരുന്നു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിഷാദം കൂടി വന്നു. പല ചികിത്സകളും നടത്തി. പക്ഷേ അതൊന്നും തന്നെ ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയി. അമാന്‍ഡ് പറഞ്ഞു. 2022ലും ഇത്തരത്തില്‍ തോര്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തോര്‍പിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിക്കാന്‍ കുടുംബം ആലോചിക്കുന്നുണ്ടെന്നും അമാന്‍ഡ പറഞ്ഞു.
12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ് ഇടം കയ്യന്‍ ബാറ്ററും വലം കയ്യന്‍ ബൗളറുമായിരുന്നു.