Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday MS Dhoni: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന് ഇന്ന് 41-ാം പിറന്നാള്‍

Happy Birthday MS Dhoni: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന് ഇന്ന് 41-ാം പിറന്നാള്‍
, വ്യാഴം, 7 ജൂലൈ 2022 (08:48 IST)
Happy Birthday MS Dhoni: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി 41 ന്റെ നിറവില്‍. 1981 ജൂലൈ ഏഴിനാണ് ജാര്‍ഖണ്ഡിലെ ഒരു ഇടത്തരം കുടുംബത്തില്‍ ധോണി ജനിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയെടുത്ത ഇന്ത്യന്‍ താരമാണ് ധോണി. ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകനും ധോണി തന്നെ.
 
വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണാന്‍ ധോണി കുടുംബസമേതം ലണ്ടനിലാണ് ഇപ്പോള്‍ ഉള്ളത്. ലണ്ടനില്‍ വെച്ചാണ് താരത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം. 
 
2004 ലാണ് ഇന്ത്യക്ക് വേണ്ടി ധോണി അരങ്ങേറിയത്. 350 ഏകദിനങ്ങള്‍ രാജ്യത്തിനുവേണ്ടി കളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 ആണ് ഏറ്റവും ഉയര്‍ വ്യക്തിഗത സ്‌കോര്‍. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 2007 ലെ ട്വന്റി 20 ലോകകപ്പ്, 2011 ലെ ഏകദിന ലോകകപ്പ്, 2013 ലെ ചാംപ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യ സ്വന്തമാക്കി. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിക്‌സര്‍ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയെ ആരാധകര്‍ എങ്ങനെ മറക്കും? 
 
2019 ഏകദിന ലോകകപ്പിലാണ് ധോണി ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചത്. അതിനുശേഷം 2020 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് ധോണി ഇപ്പോഴും തുടരുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം ഇന്നിങ്ങ്സിൽ എന്തുകൊണ്ട് ബാറ്റിങ്ങ് നിര തകരുന്നു? വിഷയം സെലക്ടർമാരുമായി ചർച്ചചെയ്യുമെന്ന് രാഹുൽ ദ്രാവിഡ്