Webdunia - Bharat's app for daily news and videos

Install App

എപ്പോഴും ശ്രമിക്കുന്നത് അദ്ദേഹത്തെ പോലെ കളിക്കാൻ, പ്രചോദനമായ താരത്തെപറ്റി ഹാർദ്ദിക് പാണ്ഡ്യ

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (19:45 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ടി20 മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ നടത്തുന്നത്. ഏകദിനമത്സരങ്ങളിൽ ഒരറ്റത്ത് ഉറച്ചു നിൽക്കുന്ന പ്രകടനവും അടിച്ചു തകർക്കുന്ന പ്രകടനവും നടത്തി ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കളിക്കാൻ തനിക്കാവുമെന്ന് പാണ്ഡ്യ തെളിയിച്ചു. തന്റെ ആവശ്യം അറിഞ്ഞ് ടി20യിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരിക്കുകയാണ് താരം. ഇപ്പോളിതാ ക്രിക്കറ്റിൽ തനിക്ക് പ്രചോദനമായ താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹാർദ്ദിക്.
 
വെസ്റ്റിൻഡീസ് നായകനായ കിറോൺ പൊള്ളാർഡാണ് തന്റെ മാതൃകയെന്നാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ പ്രകടനം അടുത്ത് നിന്ന് കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊള്ളാർഡ് ഒരു പ്രചോദനമാണെന്നും പാണ്ഡ്യ പറഞ്ഞു. ഐപിഎല്ലിൽ നന്നായി തന്നെ ബാറ്റ് ചെയ്യുകയുണ്ടായി. ലോക്ക്‌ഡൗൺ സമയത്ത് എങ്ങനെ മത്സരം നന്നായി ഫിനിഷ് ചെയ്യുക എന്നതിനെ പറ്റിയാണ് പ്ലാൻ ചെയ്‌തിരുന്നതെന്നും പാണ്ഡ്യ പറഞ്ഞു. മുമ്പും ഇത്തരത്തിൽ കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തന്റെ പ്രകടനം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments