Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിനക്കായി ഹൃദയം തന്നവരല്ലെ ഇങ്ങനെ പറയാമോ? മുംബൈയെ പിന്നിൽ നിന്നും കുത്തി ഹാർദ്ദിക് പാണ്ഡ്യ

Hardik pandya
, ഞായര്‍, 7 മെയ് 2023 (14:41 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായി വലിയ വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയത് ടീമിൽ മികച്ച കളിക്കാർ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണെന്ന് ഗുജറാത്ത് ടൈറ്റൻസ് നായകനും മുൻ മുംബൈ താരവുമായ ഹാർദ്ദിക് പാണ്ഡ്യ. ഐപിഎല്ലിൽ മുംബൈയുടെ ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് താൻ മാതൃകയാക്കുന്നതെന്നും ഹാർദ്ദിക് പറഞ്ഞു.
 
ഐപിഎല്ലിൽ 2 തരത്തിൽ വിജയം സ്വന്തമാക്കാൻ കഴിയും. ഒന്ന് എ മുതൽ ബി വരെയുള്ള ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുക്കുക എന്നതാണ്. മുംബൈ ടീമിലായിരുന്നപ്പോൾ ഞങ്ങൾ കിരീടം നേടിയത് അങ്ങനെയാണ്. രണ്ടാമത്തെ വഴി വിജയിക്കാനുള്ള മികച്ച സാഹചര്യം ഒരുക്കുക എന്നതാണ്. അതാൺ ചെന്നൈ സൂപ്പർ കിംഗ്സ് ചെയ്യുന്നത്. അവിടെ കളിക്കാർ ആരാണെന്നത് പ്രസക്തമല്ല. അവരിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. ഗുജറാത്ത് പിന്തുടരുന്നത് ഈ രീതിയാണ് ഹാർദ്ദിക് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക് കരിയർ നശിപ്പിക്കും, പതിരാനയെ ശ്രീലങ്ക ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് ധോനി