Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിന്നുന്ന ഫോമിൽ ഹാർദ്ദിക് പാണ്ഡ്യ, തിരിച്ചുവരവിൽ താരത്തെ കാത്തിരിക്കുന്നത് അപൂർവനേട്ടം

മിന്നുന്ന ഫോമിൽ ഹാർദ്ദിക് പാണ്ഡ്യ, തിരിച്ചുവരവിൽ താരത്തെ കാത്തിരിക്കുന്നത് അപൂർവനേട്ടം

അഭിറാം മനോഹർ

, വ്യാഴം, 12 മാര്‍ച്ച് 2020 (16:44 IST)
പരിക്കിൽ നിന്നും മോചിതനായി അന്താരാഷ്ട്രക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഹാർദ്ദിക് മത്സരത്തിനിറങ്ങുമ്പോൾ ഒരു നാഴികകല്ല്  കൂടി പാണ്ഡ്യ ലക്ഷ്യമിടുന്നുണ്ട്.നാൽപ്പത്തിമൂന്ന് റൺസ് കൂടി ഏകദിനത്തിൽ സ്വന്തമാക്കാനായാൽ 1,000 റൺസും 50 വിക്കറ്റും സ്വന്തമാക്കുന്ന പതിമൂന്നാം താരമെന്ന റെക്കോഡ് ഹാർദ്ദിക്കിന് സ്വന്തമാകും.
 
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരമായിരുന്നു പാണ്ഡ്യയുടെ അവസാനമത്സരം. തുടർന്ന് പരിക്കിന്റെ പിടിയിലായ താരത്തിന് ആറ് മാസത്തിലേറെയായി കളിക്കാൻ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റിലേ ഈ ഇടവേള തന്നെ മാനസികമായി ബാധിച്ചതായാണ് ഹാർദ്ദിക് പറയുന്നത്. ഇന്ത്യക്കായി കളിക്കുന്നതും ടീം ജഴ്‌സിയണിയുന്നതും കഴിഞ്ഞ ആറ് മാസം മിസ് ചെയ്തു. അത് മാനസികമായി വലിയ വെല്ലുവിളിയായിരുന്നു.ടീമിലേക്ക് എത്രയും വേഗം മടങ്ങിയെത്താനായി ഫിറ്റ്‌നസ് മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു.അതിന് കഴിയാതായപ്പോൾ സമ്മർദ്ദത്തിലായെന്നും താരം പറഞ്ഞു.
 
അടുത്തിടെ ഡി വൈ പാട്ടീല്‍ ടി20  ടൂര്‍ണമെന്‍റില്‍ ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെച്ചാണ് പാണ്ഡ്യ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. 55 പന്തിൽ 20 സിക്സറുകളടക്കം 158 റൺസ് നേടി താരം വാർത്തകളിലിടം പിടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവന്റസ് താരം ഡാനിയേൽ റുഗാനിക്ക് കൊവിഡ് 19: റൊണാൾഡോ അടക്കമുള്ള സഹതാരങ്ങൾ നിരീക്ഷണത്തിൽ