ഭാവി ട്വന്റി 20 ക്യാപ്റ്റന്റെ അവസ്ഥ കണ്ടോ? ലോക തോല്‍വിയെന്ന് ആരാധകര്‍
ഏഷ്യാ കപ്പിന് ശേഷം ഹാര്‍ദിക് കളിച്ച അവസാന 24 ഇന്നിങ്സുകളില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 18 ആണ്
ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ ആരാധകര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്ന ഹാര്‍ദിക് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ നേടിയിരിക്കുന്നത് 21 റണ്‍സ് മാത്രമാണ്. ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. സ്‌ട്രൈക്ക് റേറ്റ് 80.77 ആണെങ്കില്‍ ശരാശരി വെറും 7.00 മാത്രമാണ്. ബൗളിങ്ങിലും താരം പരാജയമാണ്. ആറ് ഓവറുകളില്‍ 46 റണ്‍സ് വഴങ്ങിയ ഹാര്‍ദിക്കിന് ഈ സീസണില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചിട്ടില്ല.
ഏഷ്യാ കപ്പിന് ശേഷം ഹാര്‍ദിക് കളിച്ച അവസാന 24 ഇന്നിങ്സുകളില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 18 ആണ്, സ്ട്രൈക് റേറ്റ് 124 ! ബാറ്റിങ്ങില്‍ ഹാര്‍ദിക് എത്രത്തോളം മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകും.
രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി 20 നായകസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്ന പേരാണ് ഹാര്‍ദിക്കിന്റേത്. അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക്കായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് താരത്തിന്റെ മോശം ഫോം ആരാധകരെ നിരാശപ്പെടുത്തുന്നത്. തുടര്‍ന്നുള്ള ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ലെങ്കില്‍ അത് ഇന്ത്യന്‍ ടീമിലുള്ള താരത്തിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകും.