Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയിന്റ് ടേബിളില്‍ ഒന്നാമത്; മുന്നില്‍ നിന്ന് നയിച്ച് സഞ്ജു

IPL Point Table RR on top
, വ്യാഴം, 13 ഏപ്രില്‍ 2023 (15:31 IST)
ഐപിഎല്‍ പോയിന്റ് ടേബിളില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെയാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മികച്ച നെറ്റ് റണ്‍റേറ്റും ടീമിനുണ്ട്. സഞ്ജുവിന്റെ നായക മികവ് ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സഞ്ജു ഫ്രാഞ്ചൈസിയെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 
 
നാല് കളികളില്‍ നിന്ന് മൂന്ന് ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് കളികളില്‍ രണ്ട് വീതം ജയവുമായി കൊല്‍ക്കത്തയും ഗുജറാത്തുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. 
 
നാല് കളികളും പരാജയപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റൊന്നും ഇല്ലാതെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2 മുട്ട മാത്രമാണ് സഞ്ജു കഴിച്ചത്, നായകനെ ട്രോളി അശ്വിൻ