Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സഞ്ജു സാംസണ് 12 ലക്ഷം പിഴ

Sanju Samson fined 12 L
, വ്യാഴം, 13 ഏപ്രില്‍ 2023 (11:27 IST)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് സഞ്ജുവിന് പിഴയിട്ടത്. 
 
' മിനിമം ഓവര്‍ റേറ്റ് കുറ്റങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ടീമിന്റെ സീസണിലെ ആദ്യ കുറ്റമായതിനാല്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി,' ഐ.പി.എല്‍ അധികാരികള്‍ വ്യക്തമാക്കി. 
 
ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ വിട്ട് കളഞ്ഞ മാണിക്യം, രാജസ്ഥാൻ ജേഴ്സിയിൽ 3000 റൺസ് തികച്ച് ജോസ് ബട്ട്‌ലർ