ഫൈനലിലെ ആ തടസ്സം അത് ഇത്തവണ നീക്കും, ലോകകപ്പ് ഇന്ത്യയിലെത്തിക്കുമെന്ന് ഹർമൻ പ്രീതും സ്മൃതി മന്ദാനയും
2005ലും 2017ലും ഫൈനലില്‍ പ്രവേശിച്ചെങ്കിലും രണ്ട് തവണയും കിരീടം ഉയര്‍ത്തുവാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിരുന്നില്ല.
Harmanpreet kaur - smriti mandhana
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫൈനലില്‍ തോല്‍ക്കുന്ന പതിവ് ഇത്തവണ ഇന്ത്യന്‍ ടീം തിരുത്തിയെഴുതുമെന്ന് ഇന്ത്യന്‍ വനിതാ ടീമിലെ സീനിയര്‍ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയും. സെപ്റ്റംബറില്‍ വനിതാ ഏകദിന ലോകകപ്പ് നടക്കാനിരിക്കെയാണ് ഏകദിന ലോകകപ്പ് ഇത്തവണ ഇന്ത്യയിലെത്തിക്കാനാകുമെന്ന പ്രതീക്ഷ സ്മൃതിയും ഹര്‍മനും പങ്കുവെച്ചത്.
സെപ്റ്റംബര്‍ 30ന് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2022ലെ ഏകദിന ലോകകപ്പില്‍ സെമിഫൈനലിലെത്താനെ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുള്ളു. 2005ലും 2017ലും ഫൈനലില്‍ പ്രവേശിച്ചെങ്കിലും രണ്ട് തവണയും കിരീടം ഉയര്‍ത്തുവാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ സ്വന്തം നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
സ്വന്തം ജനങ്ങള്‍ക്ക് മുന്നില്‍ കളിക്കുന്നത് എപ്പോഴും സ്‌പെഷ്യലാണ്. ഇത്തവണയും 100 ശതമാനവും ടീമിനായി നല്‍കും. കിരീടത്തിന് മുന്നിലുള്ള തടസം തകര്‍ക്കാനായി ശ്രമിക്കും. ലോകകപ്പിന്റെ 50 ദിന കൗണ്ട് ഡൗണ്‍ ചടങ്ങില്‍ സംസാരിക്കവെ ഹര്‍മന്‍ പ്രീത് പറഞ്ഞു. അതേസമയം നിലവില്‍ ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യ. കഴിഞ്ഞ 11 മത്സരങ്ങളില്‍ ഒന്‍പതിലും വിജയിക്കാന്‍ സാധിച്ച ഇന്ത്യന്‍ ടീം വലിയ ആത്മവിശ്വാസത്തിലാണ്. ടീമംഗളെല്ലാം കഴിവിന്റെ മാക്‌സിമം പരിശേമിക്കുന്നുണ്ടെന്നും ഈ ലോകകപ്പ് സ്‌പെഷ്യലാകുമെന്നാണ് കരുതുന്നതെന്നും ടീമിലെ സീനിയര്‍ താരമായ സ്മൃതി മന്ദാനയും ചടങ്ങില്‍ വ്യക്തമാക്കി.