Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ്ഡൻ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വനിത: ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ

വിസ്ഡൻ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വനിത: ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ
, ബുധന്‍, 19 ഏപ്രില്‍ 2023 (20:03 IST)
വിസ്ഡൻ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയർ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ വിസ്ഡൻ പട്ടികയിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പട്ടിക.
 
ന്യൂസിലൻഡ് പുരുഷ താരങ്ങളായ ടോം ബ്ലണ്ടൽ,ഡാരിൽ മിച്ചൽ ഇംഗ്ലണ്ട് താരങ്ങളായ ബെൻ ഫോക്സ്,മാത്യു പോട്സ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. അതേസമയം കഴിഞ്ഞ വർഷത്തെ മികച്ച ടി20 ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെ വിസ്ഡൻ തെരെഞ്ഞെടുത്തൂ. ബെൻ സ്റ്റോക്സ് ആണ് വിസ്ഡൻ ലീഡിങ്ങ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്.
 
ഇന്ത്യൻ താരങ്ങളായ വിരാട് കോലി,സച്ചിൻ ടെൻഡുൽക്കർ,വിരേന്ദർ സെവാഗ്,കപിൽദേവ് എന്നിവരെ നേരത്തെ വിസ്ഡൻ ലീഡിങ്ങ് ക്രിക്കറ്റർ ആയി തിരെഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് മായങ്ക് കാണിക്കുന്നത്, ടീമിന് പുറത്തിടാൻ സമയമായില്ലേ?