ശ്രേയസ് അയ്യർക്ക് പരിക്കേറ്റ സാഹചര്യത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസീസിനെതിരായ ആദ്യ 2 ഏകദിനങ്ങളിലും സൂര്യകുമാർ യാദവ് കുറഞ്ഞ സ്കോറിന് പുറത്തായതിന് പിന്നാലെയാണ് വസീം ജാഫർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ശ്രേയസ് അയ്യർക്ക് പകരം സഞ്ജുവിന് അവസരം നൽകുക എന്നത് ഒരു മോശം ആശയമായിരുന്നില്ല.കാരണം അവസരം ലഭിച്ചപ്പോഴെല്ലാം ഏകദിനത്തിൽ സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എങ്കിലും നിലവില സാഹചര്യത്തിൽ ഇന്ത്യ സൂര്യകുമാർ യാദവിൽ ഉറച്ച് നിൽക്കാനാണ് സാധ്യതയെന്ന് വസീം ജാഫർ പറഞ്ഞു. രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് നിരാശപ്പെടുത്തുന്നതാണ്.മോശം ഷോട്ട് കളിച്ചാണ് ഗില്ലും രോഹിതുമെല്ലാം പുറത്തായത്. ശരാശരി ബാറ്റിംഗ് പ്രകടനം മാത്രമാണ് ഇന്ത്യ നടത്തിയത്.വസീം ജാഫർ പറഞ്ഞു.