Harry Brook: കയ്യിൽ നിന്ന് ബാറ്റ് പോയി, ഒപ്പം വിക്കറ്റും ,സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ വിജയത്തീരത്തെത്തിച്ച് ബ്രൂക്ക് മടങ്ങി

അഭിറാം മനോഹർ
ഞായര്‍, 3 ഓഗസ്റ്റ് 2025 (20:41 IST)
Harry Brook
ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിനെ വിജയത്തീരത്തേക്ക് അടുപ്പിച്ച് ഹാരി ബ്രൂക്ക് പുറത്ത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 106 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ ഇംഗ്ലണ്ട് പതറിയ ഘട്ടത്തിലാണ് ബ്രൂക്ക് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 19 റണ്‍സില്‍ നില്‍ക്കെ ബ്രൂക്ക് നല്‍കിയ ക്യാച്ച് അവസരം ഇന്ത്യയുടെ മുഹമ്മദ് സിറാജ് നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ബൗളിങ്ങിനെ ശക്തമായി പ്രഹരിച്ചാണ് ബ്രൂക്ക് സ്‌കോറിംഗ് ഉയര്‍ത്തിയത്.
 
375 എന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹാരി ബ്രൂക്കിന് മികച്ച പിന്തുണയാണ് സീനിയര്‍ താരമായ ജോ റൂട്ട് നല്‍കിയത്. ഹാരി ബ്രൂക്ക് സ്‌കോറിംഗ് ഉയര്‍ത്താനുള്ള ചുമതല ഏറ്റെടുത്തപ്പോള്‍ 91 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കവെയാണ് താരം ആകാശ് ദീപിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച് ബ്രൂക്ക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഷോട്ടിനായി ശ്രമിക്കുന്നതിനിടെ ബ്രൂക്കിന്റെ കയ്യില്‍ നിന്നും ബാറ്റ് സ്‌ക്വയര്‍ ലെഗിലേക്ക് തെറിച്ചിരുന്നു. 19 റണ്‍സില്‍ നില്‍ക്കെ ബ്രൂക്കിനെ കൈവിട്ട മുഹമ്മദ് സിറാജാണ് ബ്രൂക്കിനെ പുറത്താക്കാനുള്ള ക്യാച്ചെടുത്തത്. എന്നാല്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിനെ 300 റണ്‍സ് കടത്താന്‍ ബ്രൂക്കിന് സാധിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Women: വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്‍; ഓസ്‌ട്രേലിയയോടു 107 റണ്‍സ് തോല്‍വി

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

അടുത്ത ലേഖനം
Show comments