Siraj Drop Harry Brook: ഒരു നിമിഷത്തിന്റെ അശ്രദ്ധ, ബ്രൂക്ക്‌സിനെ പിടിക്കാനുള്ള സുവര്‍ണാവസരം കൈവിട്ട് സിറാജ്(വീഡിയോ)
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്തില്‍ ബൗണ്ടറിലൈനില്‍ നിന്നിരുന്ന മുഹമ്മദ് സിറാജ് പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും ബാലന്‍സ് ലഭിക്കാതെ ബൗണ്ടറി ലൈനില്‍ കാല്‍ ചുവട്ടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തില്‍ നന്നായി തുടങ്ങി ടീം ഇന്ത്യ. 50 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ടീം സ്‌കോര്‍ 82ല്‍ നില്‍ക്കെ ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനെ നഷ്ടമായി. പിന്നാലെയെത്തിയ ഒലി പോപ്പിനെ ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ പുറത്താക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് 137 റണ്‍സില്‍ നില്‍ക്കെ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഇന്ത്യ നഷ്ടപ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്തില്‍ ബൗണ്ടറിലൈനില്‍ നിന്നിരുന്ന മുഹമ്മദ് സിറാജ് പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും ബാലന്‍സ് ലഭിക്കാതെ ബൗണ്ടറി ലൈനില്‍ കാല്‍ ചുവട്ടുകയായിരുന്നു.
മത്സരത്തിന്റെ 35മത് ഓവറില്‍ ഹാരി ബ്രൂക്ക് 19 റണ്‍സില്‍ നില്‍ക്കെയാണ് സുവര്‍ണാവസരം സിറാജ് നഷ്ടപ്പെടുത്തിയത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ ഷോര്‍ട്ട് ബോള്‍ ബ്രൂക്കിന്റെ ടോപ് എഡ്ജില്‍ തട്ടി മുകളിലേക്ക് ഉയരുകയായിരുന്നു. ബൗണ്ടറി ലൈനിനരികെ നിന്ന സിറാജ് ക്യാച്ച് കൈപ്പിടിയിലൊതുക്കിയെങ്കിലും കാല്‍ ഒരടി പിന്നില്‍ വച്ചപ്പോഴേക്കും കാല്‍ ബൗണ്ടറി ലൈനില്‍ കുത്തുകയായിരുന്നു. കൈപ്പിടിയില്‍ അനായാസമായി ഒതുക്കിയ ക്യാച്ച് ഇതോടെ സിക്‌സായി മാറുകയും ചെയ്തു. ഏറെ നേരം ഈ സംഭവത്തില്‍ നിരാശനായാണ് സിറാജിനെ പിന്നീട് കാണാനായത്.