Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജസ്ഥാനെ എറിഞ്ഞിട്ട് ഹർഷൽ പട്ടേൽ, ഒപ്പം ഒരുപിടി റെക്കോർഡുകളും

രാജസ്ഥാനെ എറിഞ്ഞിട്ട് ഹർഷൽ പട്ടേൽ, ഒപ്പം ഒരുപിടി റെക്കോർഡുകളും
, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:27 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബൗളിങിൽ തിളങ്ങിയ ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലിന് റെക്കോഡ്. സീസണിൽ 26 വിക്കറ്റുമായി പർപ്പിൾ ക്യാപ് ഹർഷൽ പട്ടേലിനടുത്താണ്. അതേസമയം ഐപിഎല്ലിൽ ഒരു സീസണിൽ ആർസി‌ബിക്കായി ഏറ്റവും കൂടുതൽ വിക്കറ്റുക‌ൾ സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടവും ഹർഷൽ സ്വന്തമാക്കി.
 
2015 സീസണില്‍ 23 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട യുസ്‌വേന്ദ്ര ചാഹലിന്‍റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ രാജസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നേടിയതിലൂടെ മറികടന്നത്. ഇതിന് പുറമെ ഇന്ത്യൻ ടീമിൽ കളിക്കാത്ത ഒരു ഒരു അണ്‍ ക്യാപ്ഡ് താരത്തിന്‍റെ ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയാണിയത്. 2015ല്‍ 23 വിക്കറ്റെടുത്ത ചാഹലിന്‍റെ പേരില്‍ തന്നെയായിരുന്നു ഈ റെക്കോര്‍ഡുമുണ്ടായിരുന്നത്.
 
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ഹാട്രിക്ക് എടുത്ത് റെക്കോര്‍ഡിട്ട ഹര്‍ഷല്‍ രാജസ്ഥാനെതിരെയും ഹാട്രിക്ക് നേട്ടത്തിന്റെ വക്കോളമെത്തിയിരുന്നു. മത്സരത്തിൽ 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച താരങ്ങൾ ഇപ്പോളും ബെഞ്ചിൽ, രാജസ്ഥാൻ തോൽവി ഇരന്നുവാങ്ങുന്നു!