Michael Clark and Ben Duckett
ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളിന്റെ അക്രമണോത്സുക ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്ന ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡെക്കറ്റിന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ജയ്‌സ്വാളിന്റെ ഇരട്ടസെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബെന്‍ ഡെക്കറ്റിന്റെ പ്രസ്താവന.
എതിര്‍ ടീമിലെ ഒരു താരം മികച്ച രീതിയില്‍ കളിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനെല്ലാം തോന്നും. ബെന്‍ ഡെക്കറ്റ് കഴിഞ്ഞ 20 വര്‍ഷമായി ഓസ്‌ട്രേലിയ എങ്ങനെയാണ് കളിച്ചതെന്ന് മറന്നതാകും. മാത്യു ഹെയ്ഡന്‍,മൈക്കല്‍ സ്ലേറ്റര്‍,റിക്കി പോണ്ടിംഗ്,ഡാമിയന്‍ മാര്‍ട്ടിന്‍,ഗില്‍ക്രിസ്റ്റ് എന്നിവരുടെ പേരുകള്‍ ഡെക്കറ്റ് കേട്ടുകാണും.
നിങ്ങള്‍ റിവേഴ്‌സ് സ്വീപ്പോ സ്വിച്ച് ഹിറ്റുകളോ റാമ്പ് ഷോട്ടുകളോ കൂടുതല്‍ കളിക്കുന്നതിനാല്‍ നിങ്ങള്‍ കൂടുതല്‍ അഗ്രസീവായി കളിക്കുന്നു എന്നര്‍ഥമില്ല. മാത്യു ഹെയ്ഡന്‍ സ്‌ട്രെയിറ്റ് സിക്‌സുകള്‍ യഥേഷ്ടം കളിക്കുമായിരുന്നു റാമ്പ് ഷോട്ടോ സ്വിച്ച് ഹിറ്റോ ചെയ്യേണ്ട കാര്യമില്ലായിരുന്നു. ക്ലാര്‍ക്ക് പറയുന്നു. അതേസമയം ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശലിയില്‍ തന്നെ തുടരുന്നതിനെ ക്ലാര്‍ക്ക് അഭിനന്ദിക്കുകയും ചെയ്തു. പല മുന്‍താരങ്ങളും ടെസ്റ്റിലെ ഇംഗ്ലണ്ട് ശൈലിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വരുമ്പോഴാണ് ബെന്‍ സ്‌റ്റോക്‌സിന്റെ അഗ്രസീവായ സമീപനത്തെ ക്ലാര്‍ക്ക് പിന്തുണച്ചത്.