Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ചെത്തി മർദ്ദിയ്ക്കുന്നതിനെതിരെ പരാതി നൽകി: ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡൊഴിച്ച് യുവാവ്

വാർത്തകൾ
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (11:40 IST)
കൊല്ലം: മദ്യപിച്ചെത്തി മര്‍ദിക്കുന്നതിനെതിരേ പൊലീസില്‍ പരാതി നല്‍കിയതിന്റെ പക തിർക്കാൻ ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡൊഴിച്ച് യുവാവ്. ബന്ധുക്കളായ കുട്ടികൾക്ക് നേരെയും ഇയാൽ ആസിഡ് ഒഴിച്ചു. കൊല്ല കൊട്ടിയത്താണ് ക്രൂരമായ സംഭവം ഉണ്ടായത്. കിഴക്കതില്‍ രജി, മകള്‍ ആദിത്യ (14), ബന്ധുക്കളായ പ്രവീണ, നിരഞ്ജന എന്നിവരുടെ ദേഹത്താണ് രജിയുടെ ഭര്‍ത്താവ് ജയന്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദിത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
 
മദ്യപിച്ചെത്തി ജയൻ രജിയെയും മക്കളെയും മർദ്ദിയ്ക്കുന്നത് പതിവായിരുന്നു. ചൊവ്വാഴ്ചയും ക്രൂരമായി മർദ്ദിയ്ക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിയ്ക്കുകയും ചെയ്തതോടെ രജി ഇരവിപുരം സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് വീട്ടിലെത്തി എങ്കിലും ജയൻ ഇവിടെ ഉണ്ടായിരുന്നില്ല. പൊലിസ് മടങ്ങിയ ശേഷം ആസിഡുമായി എത്തി ജയൻ ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ആസിഡ് ഒഴിയ്ക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം:രമേശ് ചെന്നിത്തല