Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ വിറ്റു, സർക്കാർ ഡോക്ടറും നഴ്സുമാരും ആറസ്റ്റിൽ

യുവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ വിറ്റു, സർക്കാർ ഡോക്ടറും നഴ്സുമാരും ആറസ്റ്റിൽ
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (11:20 IST)
ബെംഗളുരു: യിവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെവിനെ വിറ്റ സർക്കാർ ഡോക്ടറും നഴ്സുമാരും പിടിയിൽ. ചിക്മംഗലൂരിലെ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ചയാണ് ഒരു ഡോക്ടറെയും രണ്ട് നഴ്സുമാരെയും പൊലീസ് അരസ്റ്റ് ചെയ്തത്. ബാലകൃഷണ എന്ന ഡോക്ടറാണ് ശോഭ, രേശ്മ എന്നീ നഴ്സുമാരുടെ സഹായത്തോടെ കുഞ്ഞിനെ 55,000 രൂപയ്ക്ക് വിറ്റത് മാര്‍ച്ച്‌ 14നാണ് കല്‍പന എന്ന യുവതി ബെംഗളുരുവിലെ എംഎസ്ഡിഎം സര്‍ക്കാര്‍ ആശുപത്രിയില്‍ആശുപത്രിയിൽ എത്തുന്നത്. എന്നാല്‍ യുവതിയെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ചിക്മംഗലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 
 
മാര്‍ച്ച്‌ 20 നാണ് കല്‍പന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹിതയാകുന്നതിന് മുൻപ് ഗർഭിണീയായതിനാൽ പൊലീസ് അറസ്റ്റ് ചെയ്യും എന്ന് യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഡോക്ടറും നഴ്സുമാരും കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് പോകാനായിരുന്നു യുവതിയോട് ഡോക്ടർ നിർദേശം നൽകിയത്. കുഞ്ഞിനെ 5,000 രൂപയ്ക്ക് വാങ്ങാന്‍ ആളുണ്ടെന്നും ഡോക്ടർ യുവതിയെ അറിയിച്ചു. വിദ്യഭ്യാസം കുറവായതിനാൽ ഇവർ പറയുന്നത് യുവതി വിശ്വസിയ്ക്കുകയും ചെയ്തു. പിന്നീട് 55,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത് 
 
അശുപത്രി രേഖലിൽ കൽപന എന്ന പേരിന് പകരം പ്രേമ എന്നാക്കി നഴ്സുമാർ വിൽപ്പനയ്ക്ക് സഹായം ചെയ്തു. ആശുപത്രിയിൽനിന്നും ഉജ്ജ്വല എന്ന എൻജിഒയിലെത്തിയ കൽപന കുഞ്ഞിനെ ഉപേക്ഷിച്ചതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായി. ഉജ്ജ്വലയിലെ പ്രവർത്തകർ കൽപ്പനയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ഇതോടെ പൊലിസിൽ വിവരമറിയിയ്ക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ കൽപനയ്ക്ക് തിരികെ ലഭിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു, വര്‍ധനവ് ഇങ്ങനെ