Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന ഓവറിൽ കൂറ്റൻ സിക്‌സറുകൾ, പിന്നാലെ റയാൻ പരാഗുമായി കോർത്ത് ഹർഷൽ പട്ടേൽ, ഹസ്‌തദാനം നൽകാതെ മടക്കം!

അവസാന ഓവറിൽ കൂറ്റൻ സിക്‌സറുകൾ, പിന്നാലെ റയാൻ പരാഗുമായി കോർത്ത് ഹർഷൽ പട്ടേൽ, ഹസ്‌തദാനം നൽകാതെ മടക്കം!
, ബുധന്‍, 27 ഏപ്രില്‍ 2022 (13:19 IST)
ഐപിഎൽ പതിനഞ്ചാം സീസണിലെ രാജസ്ഥാന്റെ വിജയകുതിപ്പ് തുടരുന്നു. അവസാന മത്സരത്തിൽ ആർസി‌ബിയെ 29 റൺസിനാണ് രാജസ്ഥാൻ തകർത്തത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റിയാൻ പരാഗിന്റെ അർധസെഞ്ചുറിയുടെ (56*) ബലത്തിൽ 144 റൺസെടുത്തപ്പോൾ ആർസിബി നിര 19.3 ഓവറിൽ 115 റൺസിന് പുറത്തായി.
 
 മത്സരത്തിലെ അവസാന ഓവറിൽ രണ്ട് സിക്‌സടക്കം 18 റൺസാണ് ഹർഷൽ പട്ടേലിനെതിരെ റിയാൻ പരാഗ് നേടിയത്. ഇതിന് പിന്നാലെ റിയാൻ പരാഗുമായി ഹർഷൽ പട്ടേൽ കോർക്കുകയും ചെയ്‌തു. ബാറ്റ് ചെയ്ത് മടങ്ങുന്നതിനിടെ ഉണ്ടായ തർക്കം സഹതാരങ്ങൾ ഇടപ്പെട്ടാണ് ഒഴിവാക്കിവിട്ടത്. എന്നാൽ മത്സരശേഷം റയാൻ പരാഗിന് കൈക്കൊടുക്കാൻ ഹർഷൽ പട്ടേൽ തയ്യാറാവുകയും ചെയ്‌തില്ല.
 
ഹർഷൽ പട്ടേലിന്റെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. റിയാൻ പരാഗ് യുവതാരമാണെന്നും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് ഹർഷൽ നടത്തിയതെന്നും ആരാധകർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശകരുടെ വായടപ്പിച്ച് പരാഗ്, റെക്കോർഡ് ബുക്കിൽ സ്ഥാനം നേടി ഇരുപതുകാരൻ