Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ആവശ്യം തള്ളി, അടുത്ത 3 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് തന്നെ വേദിയാകും

ICC, World test championship final, England, Lords stadium, ഐസിസി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ക്രിക്കറ്റ്

അഭിറാം മനോഹർ

, ഞായര്‍, 20 ജൂലൈ 2025 (19:18 IST)
WTC Venue
ടെസ്റ്റ് ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് അടുത്ത മൂന്ന് സൈക്കിളുകളിലും ഇംഗ്ലണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുമെന്ന് അറിയിച്ച് ഐസിസി. 2027,2029,2031 വര്‍ഷങ്ങളിലെ ഫൈനലുകള്‍ക്ക് ആതിഥ്യം വഹിക്കാനുള്ള അവകാശമാണ് ഐസിസി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയത്.
 
 ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലും ഫൈനലിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ വിജയകരമായ നടത്തിപ്പും ക്രിക്കറ്റ് ചരിത്രവും ലോജിസ്റ്റിക് സൗകര്യങ്ങളുമെല്ലാം പരിഗണിച്ചാണ് ഐസിസിയുടെ തീരുമാനം. കഴിഞ്ഞ 3 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടില്‍ വെച്ചാണ് നടന്നത്. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലായിരുന്നു 3 മത്സരങ്ങളും സംഘടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്കേറ്റ അർഷദീപിന് പകരക്കാരനായി അൻഷുൽ കാംബോജ് ഇന്ത്യൻ ടീമിൽ