Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യാകപ്പിലെ മോശം പെരുമാറ്റം, ഹാരിസ് റൗഫിന് വിലക്ക്, സൂര്യകുമാറിന് പിഴ

സെപ്റ്റംബര്‍ 14,21,28 തീയതികളില്‍ നടന്ന ഇന്ത്യ- പാക് മത്സരങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളിലാണ് ഐസിസി വിധിയെഴുതിയത്.

Haris Rauf, India vs pakistan, Cricket News, Asia cup Super 4,ഹാരിസ് റൗഫ്, ഇന്ത്യ- പാകിസ്ഥാൻ, ക്രിക്കറ്റ്, ഏഷ്യാകപ്പ് സൂപ്പർ 4

അഭിറാം മനോഹർ

, ബുധന്‍, 5 നവം‌ബര്‍ 2025 (12:13 IST)
ഏഷ്യാകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കിടെയുണ്ടായ വിവാദസംഭവങ്ങളില്‍ താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച് ഐസിസി. മത്സരത്തിലെ മോശം പ്രകടനത്തിന് പാകിസ്ഥാന്‍ താരം ഹാരിസ് റൗഫിനെ 2 മത്സരങ്ങളില്‍ നിന്നും വിലക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയായി നല്‍കണം. കൂടാതെ 2 ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. സെപ്റ്റംബര്‍ 14,21,28 തീയതികളില്‍ നടന്ന ഇന്ത്യ- പാക് മത്സരങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളിലാണ് ഐസിസി വിധിയെഴുതിയത്.
 
ദുബായില്‍ നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ശേഷം പാക് ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാന്‍ വെടിയുതിര്‍ത്തത് പോലെ ആക്ഷന്‍ കാണിച്ചതിന് താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ഔദ്യോഗിക മുന്നറിയിപ്പും കൊടുത്തിരുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിക്കിടെ ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദമാന് 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചതിലൂടെ ഹാരിസ് റൗഫ് ചെയ്തത്. ഇതിനെതിരെയാണ് പാക് താരത്തിനെതിരെ നടപടി. ഫൈനലില്‍ റൗഫിനെ ബൗള്‍ഡാക്കി ബുമ്ര നല്‍കിയ ഫ്‌ലൈറ്റ് സെന്‍ഡ് ഓഫിനാണ് ബുമ്രക്കെതിരെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia, 4th T20I: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ട്വന്റി 20 നാളെ; സഞ്ജു കളിക്കില്ല