Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി ഈ ദശാബ്ദത്തിലെ ഇതിഹാസം,നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഐസിസിയുടെ ട്വീറ്റ്

കോലി ഈ ദശാബ്ദത്തിലെ ഇതിഹാസം,നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഐസിസിയുടെ ട്വീറ്റ്

അഭിറാം മനോഹർ

, ബുധന്‍, 25 ഡിസം‌ബര്‍ 2019 (10:51 IST)
സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് വിരാട് കോലി എന്ന കാര്യത്തിൽ വിരോധികൾക്ക് കൂടി സംശയം വരാനിടയില്ല. നായകനായും ബാറ്റ്സ്മാനായും ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനങ്ങളാണ് കോലി കാഴ്ചവെക്കുന്നത്. തന്റെ ബാറ്റിങ് പ്രകടനം കൊണ്ട് ലോകമെങ്ങുമുള്ള ആരാധകരെ വിസ്മയിപ്പിക്കുന്ന കോലിക്ക് ആദരമെന്നോണം നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് ഐസിസി ഇപ്പോൾ.
 
തങ്ങളുടെ ഔദ്യോഗിക പേജിലാണ് ഐസിസി കോലിയുടെ റെക്കോഡുകൾ എടുത്തുപറഞ്ഞ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ദശാബ്ദത്തിൽ വിരാട് കോലിയെന്ന തലക്കെട്ടോടെയാണ് ഐസിസിയുടെ പോസ്റ്റ്. മറ്റുള്ളവരേക്കാൾ 5775 അന്താരാഷ്ട്ര റൺസ് ,22 സെഞ്ച്വറികൾ എന്നും ചിത്രത്തിന്റെ മുകളിൽ കുറിച്ചിട്ടുണ്ട്.
 
നിലവിലെ താരങ്ങളുടെ കണക്കുകൾ എടുക്കുമ്പോൾ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്(11125),കൂടുതൽ സെഞ്ച്വറി(42),അർധ സെഞ്ച്വറി(52),കൂടുതൽ മാൻ ഓഫ് ദി മാച്ച്(35),മാൻ ഓഫ് ദി സീരീസ്(7),കൂടുതൽ ഫോർ(1038),കൂടുതൽ ക്യാച്ച്(117),കൂടുതൽ മത്സരം(227),തുടങ്ങി എതിരാളികളില്ലാതെയാണ് കോലിയുടെ മുന്നേറ്റം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിന് ഇത് ഹാപ്പി ന്യൂയർ; ആദ്യം ശ്രീലങ്ക, പിന്നാലെ ന്യൂസിലൻഡ്