Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ പി എൽ ഫൈനലിൽ പരാജയം,ഇന്ത്യൻ ജേഴ്സിയിൽ ഹീറോ

ഐ പി എൽ ഫൈനലിൽ പരാജയം,ഇന്ത്യൻ ജേഴ്സിയിൽ ഹീറോ

അഭിറാം മനോഹർ

, തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (11:25 IST)
വെസ്റ്റിൻഡീസിനെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ അവസാനമത്സരം ഒരു ത്രില്ലിങ്ങ് വിജയത്തോടെയാണ് ഇന്ത്യ സ്വന്തമാക്കിയത്.കട്ടക്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺചേസ് എന്ന പ്രത്യേകത കൂടി ഇന്ത്യൻ വിജയത്തിലുണ്ട്. എട്ടു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം നേടിയെങ്കിലും വാലറ്റത്ത് അടിച്ചു തകർത്ത ശാർദൂൽ താക്കൂറിന്റെ പ്രകടനമാണ് എല്ലാവരെയും ഞെട്ടിച്ചത്.
 
46മത് ഓവറിൽ ഇന്ത്യൻ നായകനെ നഷ്ടപ്പെട്ടപ്പോൾ നിരാശരായ കാണികൾക്ക് മുൻപിലാണ് ശാർദൂൽ താക്കൂർ അടിച്ചുതകർത്തത്. മുൻപ് ഐ പി എൽ ഫൈനലിൽ ചെന്നൈ  കിങ്സ് ജേഴ്സിയിൽ പരാജയമായ താക്കൂർ പക്ഷേ ഇന്ത്യക്കൊപ്പം അതിന് പ്രായശ്ചിത്വം ചെയ്യുകയാണ് ചെയ്തത്. 
 
രവീന്ദ്ര ജഡേജക്കൊപ്പം ക്രീസിലെത്തിയ ഇന്ത്യൻ പേസറായ ശാർദൂൽ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി താൻ ഒരു അങ്കത്തിന് തയ്യാറായി തന്നെയാണ് വന്നതെന്ന സൂചന നൽകി. 47മത് ഓവറിൽ ഒരു ബൗണ്ടറിയും സിക്സറുമടക്കം പിറന്നത് 15 റൺസ് ഇതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായെന്ന് ശാർദൂൽ ഉറപ്പാക്കി. മത്സരത്തിൽ ആറു പന്തിൽ രണ്ടു ബൗണ്ടറികകളും ഒരു സിക്സറുമടക്കം പുറത്താകാതെ 17 റൺസാണ് ശാർദൂൽ നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടക്കിൽ കട്ടക്ക് കോലി, വിൻഡീസിനെ കീഴടക്കി ഇന്ത്യക്ക് പരമ്പര