Publish Date: Wed, 10 Feb 2021 (15:30 IST)
Updated Date: Wed, 10 Feb 2021 (15:37 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. ഈ വർഷം ശ്രീലങ്കയിലും ഇന്ത്യയിലും നടത്തിയ മികച്ച പ്രകടനമാണ് മൂന്നാം സ്ഥാനത്തേക്ക് എത്തുന്നതിൽ റൂട്ടിന് തുണയായത്. അതേസമയം ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ അശ്വിനും ബുമ്രയും നേട്ടമുണ്ടാക്കി.
നിലവിൽ 883 പോയിന്റാണ് ജോ റൂട്ടിനുള്ളത്. 2017ന് ശേഷം റൂട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമണിത്. ന്യൂസിലൻഡ് താരം കെയ്‌ൻ വില്യംസണും ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണ് റൂട്ടിന് മുന്നിലുള്ള മറ്റ് ബാറ്റ്സ്മാന്മാർ.അതേസമയം ബൗളർമാരുടെ പട്ടികയിൽ ആർ അശ്വിൻ ഏഴാം സ്ഥാനത്തും ബുമ്ര എട്ടാമതും ഇടം നേടിയിട്ടുണ്ട്.