Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിങ്: നില മെച്ചപ്പെടു‌ത്തി കോലി, രോഹിത്തിന് തിരിച്ചടി

Webdunia
ബുധന്‍, 19 ജനുവരി 2022 (17:16 IST)
ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങിൽ നില മെച്ചപ്പെടുത്തി വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ടെസ്റ്റിലെ അര്‍ധസെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ കയറി കോലി ഏഴാം സ്ഥാനത്തെത്തി. കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 79 റണ്‍സടിച്ച കോലി രണ്ടാം ഇന്നിംഗ്സിൽ 29 റൺസെടുത്തിരുന്നു.
 
ഓസീസിന്റെ മാർനസ് ലബുഷെയ്‌നാണ് പട്ടികയിൽ ഒന്നാമത്. പരിക്ക് മൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ രോഹിത് ശർമ ഒരു സ്ഥാനം നഷ്ടപ്പെടുത്തി ആറാം സ്ഥാനത്താണ്.ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡാണ് രോഹിത്തിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയത്.
 
ആഷസില്‍ നിറം മങ്ങിയ സ്റ്റീവ് സ്മിത്ത് നാലാ സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാമതുമാണ്. അതേസമയം ബൗളർമാരുടെ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങള്‍ കയറിയ ജസ്പ്രീത് ബുമ്ര പത്താം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയതാണ് ബുമ്രയെ ആദ്യ പത്തിൽ തിരിച്ചെത്താൻ സഹായിച്ചത്.
 
ഇന്ത്യയ്ക്കെതിരെ 20 വിക്കറ്റുകളുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ റാങ്കിങിൽ  രണ്ട് സ്ഥാനങ്ങള്‍ കയറി മൂന്നാം സഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ രണ്ടാമതും ജഡേജ മൂന്നാമതുമുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

IPL 2025: 18 കോടിയ്ക്കുള്ള മുതലൊക്കെയുണ്ടോ, മുംബൈയിൽ തുടരണോ എന്ന് ഹാർദ്ദിക്കിന് തീരുമാനിക്കാം

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അടുത്ത ലേഖനം
Show comments