Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിമരിയയും ഡിബാലയും ടീമിൽ, ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിനെ പ്രഖ്യാപിച്ചു

ഡിമരിയയും ഡിബാലയും ടീമിൽ, ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിനെ പ്രഖ്യാപിച്ചു
, ശനി, 12 നവം‌ബര്‍ 2022 (10:40 IST)
ഖത്തർ ലോകകപ്പിനുള്ള അർജൻ്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമിക്കുന്ന ഏയ്ഞ്ചൽ ഡീ മരിയ, പൗളോ ഡിബാല എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസ്സിയടക്കം 7 മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. എമിലിയാനോ മാർട്ടിനസ്, ജെറോനിമോ റുള്ളി,ഫ്രാങ്കോ അർമാനി എന്നിവരാണ് ഗോൾകീപ്പർമാർ.26 അംഗ ടീമിനെയാണ് ലയണൽ സ്കലോണി പ്രഖ്യാപിച്ചത്.
 
അഞ്ചാം ലോകകപ്പിലാണ് മെസ്സി ഇത്തവണ കളിക്കുന്നത്. സ്കലോണിയുടെ കീഴിൽ തുടർച്ചയായി 35 മത്സരങ്ങൾ തോൽക്കാതെയാണ് അർജൻ്റീനയുടെ വരവ്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് അർജൻ്റീനയാണ് ഖത്തറിലേക്ക് വരുന്നത്. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അർജൻ്റീനയ്ക്കൊപ്പം മാറ്റുരയ്ക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാമോസിനെ ഒഴിവാക്കി, അൻസു ഫാറ്റി സ്പെയിനിൻ്റെ ലോകകപ്പ് ടീമിൽ