ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പറ്റി പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മികച്ച ഫോമിലുള്ള സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്‌സില്‍ കുറിച്ചു. സഞ്ജുവിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിലും തീര്‍ത്തും നിരാശനായി മാറിയേനെയെന്നും പത്താന്‍ പറയുന്നു.
പേസര്‍മാര്‍ക്ക് പരിക്കേല്‍ക്കുന്നത് സ്ഥിരം സംഭവമായതിനാല്‍ ടീമില്‍ ഒരു പേസറെ കൂടി ഉള്‍പ്പെടുത്താമായിരുന്നു. മുഹമ്മദ് സിറാജിനെ തഴഞ്ഞതായി കരുതുന്നില്ല. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ കൂടി ഭാഗമായിട്ടായിരിക്കും. വിശ്രമം അനുവദിച്ചത്. ഏകദിനങ്ങളില്‍ മികച്ച പ്രകടനമാണ് സിറാജ് നടത്തുന്നത്. സഞ്ജുവിനെ പോലെ തന്നെ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കാനുള്ള തീരുമാനവും നിരാശപ്പെടുത്തുന്നതാണ്. വൈസ് ക്യാപ്റ്റനാക്കിയതോടെ ശുഭ്മാന്‍ ഗില്‍ നേതൃനിരയിലേക്കുള്ള ശരിയായ പാതയിലാണെന്നും ഏകദിനത്തില്‍ അവിശ്വസനീയമായ പ്രകടനം നടത്തുന്ന താരമാണ് ഗില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.