ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ എത്രമാത്രം നടപ്പിലാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണോത്സുകമായ സമീപനം ആത്മഹത്യാപരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ബാസ്‌ബോള്‍ കളിക്കാനാണ് ഇന്ത്യയില്‍ വരുന്നതെങ്കില്‍ ടെസ്റ്റ് മത്സരങ്ങള്‍ 2 ദിവസം കൊണ്ട് തീരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ്.
ഇന്ത്യന്‍ പിച്ചുകളില്‍ എല്ലാ പന്തും കണ്ണും പൂട്ടി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചിലത് നേരെ വരും ചിലത് കുത്തിതിരിയും അതിനാല്‍ ഇംഗ്ലണ്ട് ബാസ്‌ബോള്‍ കളിക്കുകയാണെങ്കില്‍ അത് ഇന്ത്യയ്ക്കാകും ഗുണം ചെയ്യുക. കാരണം ടെസ്റ്റ് മത്സരങ്ങള്‍ 2 ദിവസം കൊണ്ട് കഴിയും. സിറാജ് പറഞ്ഞു.