ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ യുവ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ നടത്തിയ ബാറ്റിംഗ് പ്രകടനത്തിൽ യാതൊരു തരത്തിലുള്ള അത്ഭുതവുമില്ലെന്ന് ഇംഗ്ലണ്ട് സ്റ്റാർ ഓപ്പണിങ് താരം ജേസൺ റോയ്. ഇന്നലെ നടന്ന വിർച്വൽ പത്രസമ്മേളനത്തിനിടെയാണ് റോയ് ഇന്ത്യൻ യുവതാരത്തെ പുകഴ്‌ത്തിയത്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ഇഷാൻ കിഷൻ ഒരു സൂപ്പർതാരമെന്നാണ് ജേസൺ റോയ് പറയുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഇത്തരത്തിൽ നിരവധി പ്രകടനങ്ങൾ ഇഷാൻ നടത്തിയിട്ടുണ്ടെന്നും അതിനാൽ ഇഷാന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതല്ലെന്നും ജേസൺ റോയ് പറഞ്ഞു.
 
									
										
								
																	
	 
	ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ 32 പന്തുകളിൽ നിന്നും 5 ബൗണ്ടറികളും 4 സിക്‌സറുകളുമടക്കം 56 റൺസ് നേടാൻ ഇഷാൻ കിഷനായിരുന്നു. ഇഷാൻ കിഷൻ തന്നെയായിരുന്നു കളിയിലെ കേമനും.