ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; രണ്ടാം ദിനം ഇന്ത്യക്ക് നിര്‍ണായകം
ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; രണ്ടാം ദിനം ഇന്ത്യക്ക് നിര്‍ണായകം
പെര്‍ത്ത് ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിലേക്ക്. ആദ്യദിനം കളി അവസാനിക്കുമ്പോൾ 277/6 എന്ന നിലയിലാണ് അതിഥേയര്‍. ക്യാപ്‌റ്റന്‍ ടിം പെയിൻ(16), കമ്മിൻസ്(11) എന്നിവരാണ് ക്രീസിൽ.
മാർകസ് ഹാരിസ് (70), ആരോൺ ഫിഞ്ച് (50), ട്രാവിസ് ഹെഡ് (58), ഉസ്മാൻ ഖവാജ (5), പീറ്റർ ഹാൻസ്കോംബ് (7), ഷോൺ മാർഷ് (45) എന്നിവരാണ് ക്രീസില്‍.
ഇഷാന്ത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനായി ഹാരിസ് - ഫിഞ്ച് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഈ കൂട്ടുക്കെട്ട് ശക്തമായി മുന്നേറുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ഫിഞ്ചിനെ ജസ്പ്രീത് ബുമ്ര എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ ഓസീസിന് വിക്കറ്റ് നഷ്‌ടമായി കൊണ്ടിരുന്നു.
വന്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഓസ്‌ട്രേലിയയെ മാര്‍ഷും ട്രാവിസ് ഹെഡുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.