Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്; ഇന്ത്യ വിജയത്തിലേക്ക്

India Bangladesh Test
, ശനി, 17 ഡിസം‌ബര്‍ 2022 (15:45 IST)
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. 513 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 95 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എടുത്തിട്ടുണ്ട്. നാല് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാന്‍ ഇനി 256 റണ്‍സ് കൂടി വേണം. ശേഷിക്കുന്ന വാലറ്റത്തെ നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ജയം സ്വന്തമാക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഷാക്കിബ് അല്‍ ഹസനും മെഹിദി ഹസന്‍ മിറാസുമാണ് ഇപ്പോള്‍ ക്രീസില്‍. 
 
ഇന്ത്യയെ പേടിപ്പെടുത്തിയ ശേഷമാണ് ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ ഒരു വശത്ത് നിന്ന് വീഴാന്‍ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 124 റണ്‍സ് ആയപ്പോഴാണ് ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. സെഞ്ചുറിയുമായി സാക്കിര്‍ ഹസനും 67 റണ്‍സ് നേടി നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ ആദ്യ വിക്കറ്റ് വീണതിനു പിന്നാല കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. 
 
സ്പിന്നിനെ തുണയ്ക്കുന്ന ട്രാക്കില്‍ അക്ഷര്‍ പട്ടേല്‍ മൂന്നും കുല്‍ദീപ് യാദവ് രവിചന്ദ്രന്‍ അശ്വിന്‍ ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തര്‍ ലോകകപ്പ്: മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ഇന്ന്, മത്സരം എപ്പോള്‍?