Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യ, വിരാട് കോലി മാൻ ഓഫ് ദ സീരീസ്

ആവേശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യ, വിരാട് കോലി മാൻ ഓഫ് ദ സീരീസ്
, ഞായര്‍, 21 മാര്‍ച്ച് 2021 (09:43 IST)
ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി മലാനും ജോസ് ബട്ട്‌ലറും പൊരുതിയെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തുടർന്നെത്തിയവർക്ക് പിടിച്ചുനിൽക്കാനായില്ല.
 
ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ് ഇംഗ്ലണ്ടിനെ തുടക്കത്തിലെ ഞെട്ടിച്ചുകൊണ്ടാണ് ഭുവനേശ്വർ തന്റെ ആദ്യ ഓവർ തുടങ്ങിയത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ കൂറ്റനടിക്കാരനായ ജേസൺ റോയ് പുറത്ത്. എന്നാൽ ഡേവിഡ് മലാനും ജോസ് ബട്ട്‌ലറും തകർത്തടിച്ചതോടെ ഇന്ത്യ അപകടം മണത്തു.ന്നര്‍മാരെയും പേസര്‍മാരെയും നിലം തൊടാതെ പറത്തി രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13 ഓവറില്‍ 130 റൺസടിച്ചു.
 
എന്നാൽ ടോപ് ഗിയറിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഭുവനേശ്വർ കുമാർ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്‌ത്തി. ഇതോടെ സ്കോറിംഗ് നിരക്ക് കുത്തനെ കുറയുകയും ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ സമ്മർദ്ദത്തിലാവുകയും ചെയ്‌തു. ശാർദൂൽ താക്കൂർ എറിഞ്ഞ പതിനഞ്ചാം ഓവറിൽ ബെയർസ്റ്റോയും മലാനും പുറത്തായതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി.
 
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റും ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അർധസെഞ്ചുറികളുടെ കരുത്തിലാണ് 224 റൺസെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി സ്റ്റേഡിയത്തിൽ റൺസ് പെരുമഴ, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം