Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies, 1st Test: അനായാസം ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനും തകര്‍ത്തു

ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സിന്റെ ലീഡെടുത്ത ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 146 നു ഓള്‍ഔട്ട് ആക്കി

India vs West Indies

രേണുക വേണു

, ശനി, 4 ഒക്‌ടോബര്‍ 2025 (14:08 IST)
India vs West Indies

India vs West Indies, 1st Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. അഹമ്മദബാദില്‍ നടന്ന ഏകപക്ഷീയമായ പോരില്‍ ഇന്നിങ്‌സിനും 140 റണ്‍സിനും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തു. 
 
ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സിന്റെ ലീഡെടുത്ത ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 146 നു ഓള്‍ഔട്ട് ആക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവിനു രണ്ടും വാഷിങ്ടണ്‍ സുന്ദറിനു ഒരു വിക്കറ്റും. രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനായി അലിക് അതനാസെ (74 പന്തില്‍ 38), ജസ്റ്റിന്‍ ഗ്രീവ്‌സ് (52 പന്തില്‍ 25), ജയ്ഡന്‍ സീല്‍സ് (12 പന്തില്‍ 22) എന്നിവര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്തിയത്. 
 
സ്‌കോര്‍ കാര്‍ഡ് : വെസ്റ്റ് ഇന്‍ഡീസ്, ഒന്നാം ഇന്നിങ്‌സ് - 162 നു ഓള്‍ഔട്ട് 
 
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 448/5 ഡിക്ലയര്‍ 
 
വെസ്റ്റ് ഇന്‍ഡീസ്, രണ്ടാം ഇന്നിങ്‌സ് - 146 നു ഓള്‍ഔട്ട് 
 
ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ കെ.എല്‍.രാഹുല്‍ (197 പന്തില്‍ 100), ധ്രുവ് ജുറല്‍ (210 പന്തില്‍ 125), രവീന്ദ്ര ജഡേജ (176 പന്തില്‍ പുറത്താകാതെ 104) എന്നിവര്‍ സെഞ്ചുറി നേടി. നായകന്‍ ശുഭ്മാന്‍ ഗില്ലിനു അര്‍ധ സെഞ്ചുറി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India A vs Australia A 2nd ODI: അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, ശ്രേയസും നിരാശപ്പെടുത്തി; ഓസ്‌ട്രേലിയ എയ്ക്കു ജയം