ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ 3 വിക്കറ്റുകള്‍ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് പോയിന്റുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
3 മത്സരങ്ങളില്‍ 2 വിജയങ്ങളും ഒരു സമനിലയുമായി 5 പോയിന്റുള്ള ഓസെസാണ് ഒന്നാം സ്ഥാനത്ത്. 2 കളികളില്‍ നിന്ന് 4 പോയിന്റുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ടതിനാല്‍ തന്നെ സെമിഫൈനല്‍ ഉറപ്പിക്കാന്‍ ഇനി ശേഷിക്കുന്ന 4 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടേണ്ടതായി വരും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ കരുത്തരായ ടീമുകളും ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളിലെ എതിരാളികള്‍.