Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

Beer, Side effects of beer, Health benefits of beer, Should People drink Beer, ബിയര്‍, ബീര്‍ നല്ലതാണോ, ബിയറിന്റെ ദോഷങ്ങള്‍, ദിവസവും ബിയര്‍ കുടിക്കാമോ

അഭിറാം മനോഹർ

, ശനി, 13 സെപ്‌റ്റംബര്‍ 2025 (11:05 IST)
ബിയര്‍ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. പുതിയ എക്‌സൈസ് നയ രൂപവത്കരണത്തിന്റെ ഭാഗമായി ഉന്നതാധികാരസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഉന്നതാധികാരസമിതി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പര്‍വേശ് വര്‍മ്മ ഇതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളില്‍ നിന്നും അഭിപ്രായം ശേഖരിച്ച് വരികയാണ്.
 
ഗുഡ്ഗാവ്, നോയിഡ, ഘാസിയാബാദ്, ഫരീദാബാദ് മുതലായ അയല്‍നഗരങ്ങളില്‍ ബിയര്‍ വാങ്ങാനുള്ള പ്രായപരിധി 21 ആണ്. ഇതിനാല്‍ തന്നെ ചെറുപ്പക്കാരില്‍ വലിയ വിഭാഗം അവിടങ്ങളില്‍ നിന്നാണ് ബിയര്‍ വാങ്ങുന്നതെന്ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്