ഇന്ത്യന്‍ ടീമിന് ആശ്വാസം; ഇംഗ്ലീഷ് പടയിലെ സൂപ്പര്‍താരം കളിക്കില്ലെന്ന് റിപ്പോര്‍ട്ട് - ബോര്‍ഡിനും ആശങ്ക

ഇന്ത്യന്‍ ടീമിന് ആശ്വാസം; ഇംഗ്ലീഷ് പടയിലെ സൂപ്പര്‍താരം കളിക്കില്ലെന്ന് റിപ്പോര്‍ട്ട് - ബോര്‍ഡിനും ആശങ്ക

ബുധന്‍, 29 ഓഗസ്റ്റ് 2018 (18:39 IST)
ഇന്ത്യക്കെതിരായ നാലാം ടെസ്‌റ്റിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിന് കളിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് അതിഥേയര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.

വോക്‌സിന്റെ വലതുകാല്‍ തുടയ്‌ക്കാണ് പരിക്ക്. നെറ്റ്‌സിലെ പരിശീലനത്തിനു പോലും അദ്ദേഹം ഇറങ്ങിയില്ല. ഇതോടെയാണ് നാലാം ടെസ്‌റ്റില്‍ താരം കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണം.

വോക്‍സ് കളിച്ചില്ലെങ്കിലും യുവതാരവും മികച്ച ഓള്‍റൗണ്ടറുമായ സാം കുറാന്‍ ടീമിലെത്തും. എന്നാല്‍, വോക്‍സ് ഇല്ലാത്ത ടീമിനെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ലോഡ്‌സ് ടെസ്‌റ്റില്‍ പുറത്താകാതെ 137 റണ്‍സും നാല് വിക്കറ്റും സ്വന്തമാക്കിയ വോക്‍സ് മത്സരത്തിലെ താരമായിരുന്നു. ആദ്യ രണ്ട് ടെസ്‌റ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് കുറാന്‍. ആദ്യ ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത് ഈ യുവതാരമായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റുമായി ബ്ലാസ്റ്റേഴ്സ് ടീം