ക്രീസിലുള്ളത് സെറ്റ് ആവാത്ത ബാറ്റ്സ്മാന്മാർ, ഇന്ത്യൻ സാധ്യതകളെ പറ്റി ശുഭ്‌മാൻ ഗിൽ പറ‌യുന്നു

Webdunia
തിങ്കള്‍, 21 ജൂണ്‍ 2021 (13:06 IST)
ലോക ടെസ്റ്റ് ചാ‌മ്പ്യൻഷിപ്പിന്റെ നാലാം ദിവസം ന്യൂസിലൻഡിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗിൽ. ടെയ്‌ലറും വില്യംസണും ക്രീസിലെത്തിയിട്ട് അധികം നേരം ആയിട്ടില്ല. ഇവർ ക്രീസിൽ നിലയുറപ്പിക്കുവാൻ സമയം പിടിക്കും എന്ന സാാഹചര്യം കണക്കിലെടുത്താണ് ഗിൽ ഇക്കാര്യം പറഞ്ഞത്.
 
ടെയ്‌ലറും വില്യംസണും ക്രീസില്‍ പുതിയവരായതിനാല്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ മുന്‍ഗണന ലഭിക്കും. ഏറെ നിർണായകമായ വിക്കറ്റ് കോൺവേയുടേതായിരുന്നു. ഇന്നലെ കോൺവേ പുറത്തായ ശേഷം ടെയ്‌ലറിനെതിരെ കുറച്ച് കൂടി ഓവറുകൾ എറിയാൻ സാധിച്ചിരുന്നെങ്കിൽ ചിലപ്പോൾ കളി തന്നെ മാറിയേനെ. അങ്ങനെയെങ്കില്‍ കുറച്ചു കൂടി വിക്കറ്റുകള്‍ അധികം നേടാന്‍ കഴിയുമായിരുന്നു എനിക്ക് തോന്നുന്നു.
 
ഞങ്ങള്‍ ക്രീസില്‍ ഉറച്ച നിലയിലായിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നിര്‍ഭാഗ്യകരമായി നഷ്ടപ്പെട്ടു. എന്നാൽ അടുത്ത ഇന്നിങ്സിൽ ടീം 250 റൺസിന് മുകളിൽ സ്വന്തമാക്കും ഗിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലരും നിങ്ങളെ ഉപയോഗിക്കും, പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം, വാഗ്ദാനം ചെയ്തത് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്തരുത്, വനിതാ ടീമിനോട് ഗവാസ്കർ

സഞ്ജു ചെന്നൈയിലെത്തിയാൽ പകുതി സീസണിൽ ധോനി ചെന്നൈ വിടും: മുഹമ്മദ് കൈഫ്

Sanju Samosn: ധോനി പോയാല്‍ ടീമിന്റെ മുഖമാകുന്ന പ്ലെയര്‍ വേണം, സഞ്ജുവിനോളം യോജിച്ച താരമില്ല

Rajasthan Royals : പരാഗല്ല!, സഞ്ജുവിന് പകരം രാജസ്ഥാൻ നായകനാവുക ഈ രണ്ട് യുവതാരങ്ങളിൽ ഒരാൾ

ജയിച്ചാലും തോറ്റാലും ആളുകൾക്ക് ഹർമനെ നിലത്തിടണം, ക്യാപ്റ്റൻസി വിവാദത്തെ വിമർശിച്ച് അഞ്ജും ചോപ്ര

അടുത്ത ലേഖനം
Show comments