Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ഇപ്പോഴും ലോകകപ്പിന് റെഡിയല്ല, ക്യാപ്റ്റൻ കോലിയായിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെ ആകില്ലായിരുന്നു

ഇന്ത്യ ഇപ്പോഴും ലോകകപ്പിന് റെഡിയല്ല, ക്യാപ്റ്റൻ കോലിയായിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെ ആകില്ലായിരുന്നു
, വ്യാഴം, 17 ഓഗസ്റ്റ് 2023 (16:29 IST)
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനുമടങ്ങുന്ന ഏഷ്യന്‍ ടീമുകളുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ഏകദിന ലോകകപ്പിനായി ഇന്ത്യ ഇതുവരെയും തയ്യാറായ അവസ്ഥയില്‍ അല്ലെന്നും ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നെങ്കില്‍ സ്ഥിതി ഇങ്ങനെയാവില്ലായിരുന്നുവെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.
 
ഏകദിന ക്രിക്കറ്റിലെ മാറിയ ശൈലിയോട് ഏഷ്യന്‍ ടീമുകള്‍ പൊരുത്തപ്പെടാന്‍ പാടുപെടുമെന്നാണ് എനിക്ക് തോന്നുന്നത്. 50 ഓവറുകളിലും നല്ല സ്ട്രൈക്ക് റേറ്റ് ആവശ്യമാണ്. മധ്യ ഓവറുകളില്‍ റണ്ണോഴുക്ക് പതുക്കെയാക്കേണ്ട കാര്യം ഇന്നില്ല. എന്നാല്‍ പഴയ ശൈലിയില്‍ മധ്യ ഓവറുകളില്‍ നങ്കൂരമിടുന്ന രീതിയാണ് ഏഷ്യാന്‍ ടീമുകള്‍ പിന്തുടരുന്നത്. ഇന്ത്യയുടെ കാര്യം പറയുകയാണെങ്കില്‍ 4 മുതല്‍ 7 വരെയുള്ള സ്ഥാനങ്ങളില്‍ ആരെല്ലാം വേണമെന്ന കാര്യത്തില്‍ തന്നെ ഇപ്പോഴും ധാരണയായിട്ടില്ല. കോലി തന്നെ നായകനായി തുടരുകയായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഈ അവസ്ഥയിലേക്ക് പോവില്ലായിരുന്നു. റാഷിദ് ലത്തീഫ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ സെറ്റാണ്, ശ്രേയസിന് നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുക്കാനായിട്ടില്ല; ഏഷ്യാ കപ്പില്‍ ഈ യുവതാരം കളിക്കും!