ഫൈനലില്‍ പാക്കിസ്ഥാന് ഇന്ത്യയെ കിട്ടണം; ഷോയ്ബ് അക്തര്‍
ഇന്ത്യ-പാക്കിസ്ഥാന് ഫൈനല്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ പാക്കിസ്ഥാന് താരം ഷോയ്ബ് അക്തര്‍. ഇന്ത്യ-പാക്കിസ്ഥാന് ഫൈനല്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഐസിസിയും ബ്രോഡ്കാസ്റ്റേഴ്സും അത് തന്നെയാകും ആഗ്രഹിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.
' ഇന്ത്യയെ ഒരിക്കല്‍ കൂടി നേരിടാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാന് പുറത്തായെന്നാണ് നിങ്ങള്‍ എല്ലാവരും പറഞ്ഞിരുന്നത്. സെമി ഫൈനലില്‍ പാക്കിസ്ഥാന് ജയിക്കാന്‍ ആഗ്രഹിക്കുന്നു. ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് മേല്‍ക്കൈ ഉണ്ട്. ന്യൂസിലന്‍ഡിനെതിരായ പാക്കിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് അങ്ങനെയാണ്. ന്യൂസിലന്‍ഡിന് പാക്കിസ്ഥാനെതിരെ അത്ര നല്ല റെക്കോര്‍ഡ് ഇല്ല,' അക്തര്‍ പറഞ്ഞു.