Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വിളി കാത്ത് പടിക്കലും പൃഥ്വിയും ഹർഷൽ പട്ടേലും, ടീം പ്രഖ്യാപനം ഇന്ന്

Webdunia
വെള്ളി, 7 മെയ് 2021 (12:31 IST)
ഇം​ഗ്ലണ്ടിൽ അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടർന്ന് ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലേക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യപിക്കും. അതേസമയം മുൻപെങ്ങുമില്ലാത്തവിധം നിരവധി യുവതാരങ്ങളാണ് ഇത്തവണ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നത്.
 
കൊവിഡിന്റെ പശ്ചാത്തലത്തിൽ ടീം സ്ക്വാഡ് ഉയർത്തിയതാണ് ഇതിന് കാരണം. 15 അംഗം സ്ക്വാഡിൽ നിന്നും വ്യത്യസ്‌തമായി 20-25 അംഗങ്ങൾ ഉള്ള സ്ക്വാഡിനെയായിരിക്കും ഇന്ത്യൻ ഇന്ന് പ്രഖ്യാപിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മികവു കാട്ടിയ പേസർ ആവേശ് ഖാൻ. ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ പ്രസിദ്ധ് ക‍ൃഷ്ണ എന്നിവർക്ക് പുറമെ ഫോമിലേക്ക് തിരിച്ചെത്തിയ പൃഥ്വിഷായും ടീമിൽ ഇടം പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിലും വിജയ് ഹസാരെയിലും തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഓപ്പണർ സ്ഥാനത്തേക്ക് പരി​ഗണിക്കുമോ എന്നതും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഹർഷൽ പട്ടേലും ടീമിൽ അവസരം പ്രതീക്ഷിക്കുന്നുണ്ട്.
 
ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ​ഗുജറാത്ത് ബാറ്റ്സ്മാൻ പ്രിയങ്ക് പഞ്ചാൽ,ബം​ഗാൾ യുവതാരം അഭിമന്യു ഈശ്വരൻ എന്നിവരും ടീമിൽ ഇടം പ്രതീക്ഷിക്കുന്ന യുവതാരങ്ങളാണ്. സ്പിൻ വിഭാ​ഗത്തിൽ അശ്വിനും ജഡേജക്കും അക്സറിനും വാഷിം​ഗ്ടണുമൊപ്പം രാഹുൽ ചാഹറിനും അവസരമൊരുങ്ങാനുള്ള സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Edgbaston Test: ഇന്ത്യ ജയിക്കാത്ത 'എഡ്ജ്ബാസ്റ്റണ്‍ പരീക്ഷ'; നാണംകെടുമോ ഗില്ലും? അതോ പിറക്കുമോ ചരിത്രം !

India vs England, 2nd Test Live Updates: രണ്ട് റണ്‍സുമായി രാഹുല്‍ പുറത്ത്; കരുതലോടെ ജയ്‌സ്വാളും കരുണും (Live Scorecard)

വിരമിക്കും മുൻപ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കണം, ആഗ്രഹം പറഞ്ഞ് നഥാൻ ലിയോൺ

ഷമിയെ പോലെ പന്തെറിയാൻ അവനാകും, ബുമ്രയില്ലെങ്കിൽ ആര് കളിക്കണം? നിർദേശവുമായി ഇർഫാൻ പത്താൻ

ഗാർഡിയോളയും മൗറീഞ്ഞോയും ഒരുമിച്ച് വന്നാലും ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടില്ല, തുറന്നടിച്ച് ഇവാൻ വുകാമാനോവിച്ച്

അടുത്ത ലേഖനം
Show comments