ഞങ്ങൾ എങ്ങനെ ഡെയ്ൽ സ്റ്റെയ്നെ മാനേജ് ചെയ്തെന്ന് ഇന്ത്യ കണ്ട് പഠിക്കണം, ബുമ്രയുടെ വർക്ക് ലോഡ് ചർച്ചയിൽ അഭിപ്രായവുമായി ഡിവില്ലിയേഴ്സ്

അഭിറാം മനോഹർ
തിങ്കള്‍, 30 ജൂണ്‍ 2025 (15:57 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ വെറും മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമെ ഇന്ത്യന്‍ പേസറായ ജസ്പ്രീത് ബുമ്ര കളിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയതോടെ ബുമ്രയുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിനെ പറ്റി വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. ഒരു ടെസ്റ്റ് കഴിയുമ്പോഴേക്കും വര്‍ക്ക് ലോഡിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുന്നത് നിരാശാജനകമാണെന്നാണ് പല മുന്‍ താരങ്ങളും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ടെസ്റ്റുകളില്‍ നിന്നും ബുമ്രയെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ്.
 
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്സ് ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിലവില്‍ ലോകത്തിലെ എല്ലാ ഫോര്‍മാറ്റുകളിലെയും മികച്ച ബോളറായ ഒരാള്‍ ബുമ്രയാണ്. ആര്‍ക്കും തന്നെ അദ്ദേഹത്തെ എങ്ങനെ റെസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും എന്റെ അഭിപ്രായത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് എന്നതാണ് ഒരു കളിക്കാരന്റെ യഥാര്‍ഥ പരീക്ഷ. അതിനാല്‍ ടെസ്റ്റ് പരമ്പര മുഴുവന്‍ കളിക്കുക എന്നതാണ് ശരിയായ തീരുമാനം. ഞങ്ങള്‍ ഡെയ്ല്‍ സ്റ്റെയ്‌നെ റെസ്റ്റ് ചെയ്യിക്കുന്നത് പ്രാധാന്യമില്ലാത്ത ടി20, ഏകദിന സീരീസുകളിലായിരുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ക്കെതിരായ ടെസ്റ്റ് സീരീസുകള്‍ക്ക് അദ്ദേഹത്തെ 100 ശതമാനം സജ്ജമാക്കിയിരുന്നു.
 
ബുമ്രയെ 3 മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്നത് മിസ് മാനേജ്‌മെന്റാണ്. അടുത്തിടെയാണ് ബുമ്ര പരിക്ക് മാറി വന്നത്. ഐപിഎല്‍ അദ്ദേഹത്തിന് ഒരു വാം അപ്പായിരിക്കാം. അതിന് ശേഷം ഡോക്ടറെ കണ്ടപ്പോള്‍ അഞ്ച് ടെസ്റ്റും കളിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞിരിക്കാം. ആദ്യം ബൗളറുടെ ആരോഗ്യം മുന്‍ഗണനയാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ ഇതെല്ലാം ശരിയാകുമ്പോള്‍ ഒരു ടീം അവരുടെ താരത്തെ എങ്ങനെ മാനേജ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് വിജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളില്‍ ഇന്ത്യയ്ക്ക് അവിടെ ടെസ്റ്റ് വിജയങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ സീരീസിലും ബുമ്ര കളിക്കുന്നില്ല എന്നത് അതിശയകരമാണ്. ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments